കാസർകോട് ജില്ലയിലെ kssf അംഗമായ ശ്രീ. വെങ്കിട്ട കൃഷ്ണ എമിന്റെ മരണാനന്തര സഹായമായ 10 ലക്ഷം രൂപയിൽ നിന്ന് ചികിത്സാസഹായമായി കൈപ്പറ്റിയ 1,41,000/- രൂപയുടെ ബാക്കി തുകയായ 8,59,000/- രൂപ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ രാജീവ് അവർകളുടെ കയ്യിൽ നിന്നും കാസർകോട് ജില്ലാ പ്രസിഡണ്ട് ശ്രീ രാജ രാമ അവർകൾ കൈപ്പറ്റുന്നു... ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ.എ പി എം മുഹമ്മദ് ഹനീഷ് IAS,KSSIA സംസ്ഥാന പ്രസിഡണ്ട് ശ്രീ എ നിസ്സാറുദ്ദീൻ, ജനറൽ സെക്രട്ടറി ശ്രീ ജോസഫ് പൈകട, KSSF ചെയർമാൻ ശ്രീ എം ഖാലിദ്, കൺവീനർ ശ്രീ.ലെൻ ഫിലിപ്പ്, എന്നിവർ സമീപം.
തിരുവനന്തപുരം KSSIA യുടെ റീജണൽ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വെച്ച്, KSSF അംഗമായ എറണാകുളം ജില്ലയിലെ ശ്രീ മാധവൻ ചിത്ര പ്രകാശിന്റെ മരണാനന്തര സഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് അവർകളുടെ പക്കൽ നിന്നും എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീ ടോം തോമസ് കൈപ്പറ്റുന്നു. KSSIA സംസ്ഥാന പ്രസിഡന്റ് ശ്രീ എ.നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി ശ്രീ ജോസഫ് പൈകട, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്,KSSF ചെയർമാൻ ശ്രീ എം ഖാലിദ്, കൺവീനർ ശ്രീ ലെൻ ഫിലിപ്പ്, വൈസ് ചെയർമാൻ ശ്രീ കെ. ടി. സുഭാഷ് നാരായണൻ,KSSIA വൈസ് പ്രസിഡന്റ്മാർ എന്നിവർ സമീപം.